ഫുട്ബോൾ ആരവത്തിൽ എരമംഗലം എ.യു.പി സ്കൂളും
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: ലോകം മുഴുവൻ ഒരു പന്തിനൊപ്പം ഓടുമ്പോൾ എരമംഗലം യുപി സ്കൂളിലെ ഫുട്ബോൾ പ്രേമികളായ വിദ്യാർത്ഥികൾക്ക് വേണ്ടി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് അരങ്ങേറി. ഹൃദയത്തിൽ നെഞ്ചേറ്റുന്ന അവരുടെ ടീമുകളായ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങി ടീമുകളുടെ ടീഷർട്ട് ധരിച്ചു കൊണ്ടായിരുന്നു കുട്ടികൾ കളിക്കളത്തിൽ ഇറങ്ങിയത്.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാലരാമൻ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ സി. എം. മിനി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ സി. എന്നിവർ ടീമുകളെ പരിചയപ്പെട്ടു.
ഹെഡ്മാസ്റ്റർ അരുൺലാൽ അധ്യക്ഷത വഹിച്ചു. ഇ. ബാബു സ്വാഗതം പറഞ്ഞു. വിവിധ ടീമുകളുടെ മാനേജർമാരായ മൻസൂർ, സുമേഷ്, ഫാത്തിമത്ത് സുഹറ, സന്ധ്യ, ശ്രീദേവി, സുമേഷ്, ത്രിവിക്രമൻ നമ്പൂതിരി, മഞ്ജുള ഗോവിന്ദ്, ലിബീഷ്കുമാർ, മുഹ്സിന, ഷിബി എന്നിവർ നേതൃത്വം നൽകി.

