headerlogo
sports

കോഴിക്കോട് വീണ്ടും കളിയാരവം സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കം

കേരളമുൾപ്പെടുന്ന ഗ്രൂപ്പ്‌ രണ്ട്‌ മത്സരങ്ങൾക്കാണ്‌ സ്‌റ്റേഡിയം വേദിയാവുക

 കോഴിക്കോട് വീണ്ടും കളിയാരവം സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾക്ക് നാളെ തുടക്കം
avatar image

NDR news

25 Dec 2022 08:13 AM

കോഴിക്കോട്‌: ലോകകപ്പ്‌ ആഘോഷങ്ങളുടെ ചൂടാറും മുമ്പേ കോഴിക്കോട്‌ വീണ്ടും കാൽപ്പന്തു കളിയുടെ ആരവങ്ങളിലേക്ക്‌. സന്തോഷ്‌ ട്രോഫിയിൽ ഗ്രൂപ്പ്‌ മത്സരങ്ങൾക്ക്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ ഇ എം എസ്‌  കോർപറേഷൻ സ്‌റ്റേഡിയത്തിൽ പന്തുരുളും.ജനുവരി എട്ടുവരെ 15 മത്സരമാണുള്ളത്‌. രാവിലെ എട്ടിനും പകൽ 3.45നുമാണ്‌ മത്സര ങ്ങൾ. സന്തോഷ്‌ ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളമുൾപ്പെടുന്ന ഗ്രൂപ്പ്‌ രണ്ട്‌ മത്സരങ്ങൾക്കാണ്‌ സ്‌റ്റേഡിയം വേദിയാവുക. 

        കരുത്തരായ മിസോറം, ആന്ധ്രപ്രദേശ്‌, ബിഹാർ, ജമ്മു കശ്‌മീർ, രാജസ്ഥാൻ ടീമുകളാണ്‌ കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്‌. ആറ്‌ ഗ്രൂപ്പുകളുടെയും ചാമ്പ്യൻമാരും മികച്ച മൂന്ന്‌ രണ്ടാം സ്ഥാനക്കാരുമാണ്‌ ഫൈനൽ റൗണ്ടിലേക്ക്‌ മുന്നേറുക. ഡൽഹി, കോഴിക്കോട്‌, ഭുവനേശ്വർ എന്നിവിടങ്ങളിലാണ്‌ ഗ്രൂപ്പ്‌ മത്സരം.

       സന്തോഷ്‌ ട്രോഫി നില നിർത്താൻ പുതുമകളുമായാണ്‌ കേരളം കളത്തിലിറങ്ങുന്നത്‌. 22 അംഗ ടീമിൽ പതിനാറുപേർ പുതുമുഖങ്ങളാണ്‌. പരിചയ സമ്പന്നനായ ഗോൾകീപ്പർ വി മിഥുനാണ്‌ ക്യാപ്‌റ്റൻ. കെഎസ്‌ഇബിയുടെ പി ബി രമേശാണ്‌ പരിശീലകൻ. മത്സരത്തിനായി സ്‌റ്റേഡിയം ഒരുങ്ങി. ഫിഫ അംഗീകൃത എൻജിനിയർ ഫ്ലഡ്‌ലിറ്റ്‌ പരിശോധന നടത്തി. ഗ്രൗണ്ട്‌ റെഡിയാണെന്ന്‌ അധികൃതർ പറഞ്ഞു.

 

 

 

NDR news
25 Dec 2022 08:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents