headerlogo
sports

സന്തോഷ്ട്രോഫി ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

കേരള വിജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

 സന്തോഷ്ട്രോഫി ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം
avatar image

NDR news

29 Dec 2022 09:11 PM

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബിഹാറിനെയാണ് തോൽപിച്ചത്. നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടിയപ്പോൾ വിശാഖ്, അബ്ദുറഹീം എന്നിവർ ഓരോ ഗോൾ നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയർ 2-0ത്തിന് മുന്നിലായിരുന്നു. ജയത്തോടെ രണ്ട് കളിയിൽ കേരളത്തിന് ആറ് പോയന്റായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് തകർത്തത്. നിലവിൽ രണ്ട് കളിയിൽ ആറ് പോയന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

         24-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടിലൂടെ കേരളം ലീഡ് നേടി. പിന്നാലെ 27-ാം മിനിറ്റിൽ നിജോയുടെ ഷോട്ട് ബംഗാളിന്റെ രാഹുൽ യാദവിന്റെ കൈയിൽ തട്ടിയതിനെ തുടർന്ന് റഫറി കേരളത്തിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. 28-ാം മിനിറ്റിൽ കിക്ക് വലയിലെത്തിച്ച് നിജോ കേരളത്തിൻറെ ലീഡുയർത്തി. നിജോയുടെ ഷോട്ട് ബിഹാർ ഗോൾകീപ്പർ തട്ടിയെങ്കിലും പന്ത് വലയിൽ കയറി.

         എന്നാൽ 70-ാം മിനിറ്റിൽ ബിഹാർ ഒരു ഗോൾ നേടി. എന്നാൽ 81-ാം മിനിറ്റിൽ വിശാഖ് മോഹൻ കേരളത്തിന്റെ മൂന്നാം ഗോൾ നേടി. 85-ാം മിനിറ്റിൽ അബ്ദു റഹിം കേരളത്തിന്റെ വിജയഗോൾ നേടി.

NDR news
29 Dec 2022 09:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents