കബഡിയിൽ പേരാമ്പ്ര എച്ച്.എസ്.എസിന്റെ സമ്പൂർണ്ണ ആധിപത്യം
അണ്ടർ 14,17,19 പുരുഷ വനിതാ വിഭാഗങ്ങളിൽ പേരാമ്പ്ര ഹയർ സെക്കൻ്ററി ചരിത്ര വിജയം സ്വന്തമാക്കി

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ്ജില്ല കബഡി മത്സരത്തിൽ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ സമ്പൂർണ വിജയം നേടി. അണ്ടർ 14,17,19 പുരുഷ വനിതാ വിഭാഗങ്ങളിൽ ജില്ലയിലേക്ക് യോഗ്യത നേടിയാണ് സ്കൂൾ ആധിപത്യം സ്ഥാപിച്ചത്.
അണ്ടർ 19 പുരുഷ വിഭാഗത്തിൽ എൻ.എൻ കക്കാട് ഹയർ സെക്കൻ്ററി സ്കൂളും അണ്ടർ 19, 17 വനിതാ വിഭാഗത്തിൽ നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി.