മേപ്പയൂരിൽ ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: കോഴിക്കോട് ജില്ലാ ത്രോബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മേപ്പയ്യൂർ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ കളിക്കാരെ പരിചയപ്പെട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മേപ്പയ്യൂർ ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ. പ്രസിഡന്റ് എം.എം. ബാബു അദ്ധ്യക്ഷനായി. റഗ്ബി അസോസിയേഷൻ ജോയിൻ സെക്രട്ടറി യു.കെ. ശ്രീജികുമാർ പൂനൂർ, ത്രോബോൾ അസോസിയേഷൻ ഒബ്സർവർ അനിൽ സി., സുധീർ എന്നിവർ സംസാരിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷമീർ സ്വാഗതവും, അസോസിയേഷൻ സെക്രട്ടറി ആദർശ് നന്ദിയും പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിലെ മത്സരത്തിൽ ഡിസ്ട്രിക്ട് ലെവലിൽ കോഴിക്കോടും മോഡൽ എച്ച്.എസ്.എസ്. കോഴിക്കോടും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്. മേപ്പയ്യൂർ, സെന്റ് ആന്റണി എച്ച്.എസ്. വടകരയും ഫൈനൽ പ്രവേശനം നേടി.