സന്തോഷ് ട്രോഫിയിൽ മൂന്ന് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളടിച്ച് കേരളം സമനില നേടി
മഹാരാഷ്ട്ര ക്കെതിരെ സമനില പിടിച്ചെങ്കിലും സെമി സാധ്യത തുലാസിൽ
ഭുവനേശ്വര്‍:സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ മഹാരാഷ്‌ട്രക്കെതിരെ സമനില പിടിച്ച് കേരളം. ഇരു ടീമുകളും നാല് വീതം ഗോളുകൾ നേടി. ആദ്യപകുതിയിൽ മൂന്ന് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കേരളത്തിന്റെ ഗംഭീര തിരിച്ചുവരവ്. കേരളത്തിനായി വിശാഖ് മോഹൻ, നിജോ ഗിൽബർട്ട്, അർജുൻ, ജോൺ പോൾ ജോസ് എന്നിവർ ഗോൾ നേടി.
സമനിലയോടെ കേരളത്തിന്റെ സെമി സാധ്യതകൾ മങ്ങി. ഇനിയുള്ള രണ്ട് മൽസരങ്ങൾ ജയിച്ചാൽ പോലും കേരളത്തിന് സെമി ഉറപ്പിക്കാനാകില്ല. മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ സെമി സാധ്യത.

