headerlogo
sports

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്

മഹാരാഷ്ട്രയുമായുള്ള മത്സരം 1-1 ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കേരളം പുറത്തായത്

 സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമി കാണാതെ പുറത്ത്
avatar image

NDR news

19 Feb 2023 06:46 PM

ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ ജയത്തിനായി ഇറങ്ങിയ കേരളത്തിനെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുക യായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിഞ്ഞു. മികച്ച മുന്നേറ്റങ്ങളുമായി മത്സരത്തിലുടനീളം കേരളം മുന്നിട്ട് നിന്നെങ്കിലും വിജയ ഗോള്‍ നേടാന്‍ ടീമിനായില്ല. കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി രോഹിത് ഷെയ്ഖും ഗോള്‍ കണ്ടെത്തി.ഇതോടെ ഗ്രൂപ്പ് എ യില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയിലേക്ക് കടന്നു. 

       മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 24-ാം മിനിറ്റില്‍ മുന്നിലെത്തി. അബ്ദുള്‍ റഹീം നല്‍കിയ പാസ് കൃത്യമായി വിശാഖ് മോഹനന്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 34-ാം മിനിറ്റില്‍ പഞ്ചാബ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി വല കുലുക്കിയത്. സെമിയിലേക്ക് കടക്കാന്‍ വിജയം അനിവാര്യമായിരുന്ന കേരളം രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിനായി. 87-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന് ലഭിച്ച സുവര്‍ണാവസരം പഞ്ചാബ് ഗോള്‍ കീപ്പര്‍ തട്ടിയകറ്റുക യായിരുന്നു. ഇതോടെ കേരളം സെമി കാണാതെ പുറത്തായി.

 

 

NDR news
19 Feb 2023 06:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents