അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; ആദിൽ എഫ്.സി. കോഴിക്കോട് ജേതാക്കൾ
ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രണ്ട്സ് അരീക്കോടിനെയാണ് പരാജയപ്പെടുത്തിയത്

നടുവണ്ണൂർ: വളവിൽ കുഞ്ഞമ്മദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും മാക്കാരി ഗോൾഡ് ആൻ്റ് ഡയമണ്ട്സ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഈവനിംഗ് പ്ലയേഴ്‌സ് തിരുവോട് സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ആദിൽ എഫ്.സി. കോഴിക്കോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രണ്ട്സ് അരീക്കോടിനെ പരാജയപ്പെടുത്തിയാണ് ആദിൽ എഫ്.സി. ജേതാക്കളായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആദിൽ എഫ്.സി. താരം ബദർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് മാക്കാരി ഗോൾഡ് ചെയർമാൻ ഷമീർ, മുരളി, സബ് ഇൻസ്‌പെക്ടർ വളയിൽ ഹമീദ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
പ്രിയേഷ്, അഡ്വ: രാജേന്ദ്രൻ, ബിജു, വേദിക വെഡിങ് ഡയറക്ടർ ഷാനി, ജാസ്മിർ എന്നിവർ മുഖ്യാതിഥികളായി. വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മാനദാന ചടങ്ങിൽ ബോബി മലയിൽ സ്വാഗതവും അഷ്‌റഫ് മൈപ്പിൽ നന്ദിയും പറഞ്ഞു.