വെള്ളിയൂർ മിനർവ കോളേജ് മിനർവ സോക്കേഴ്സ് ലീഗ് എം.എസ്.എൽ. 2023 സംഘടിപ്പിച്ചു
നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു

നൊച്ചാട്: വെള്ളിയൂർ മിനർവ കോളേജിന്റെ ആഭിമുഖ്യത്തിൽ മിനർവ സോക്കേഴ്സ് ലീഗ് എം.എസ്.എൽ. 2023 സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെന്റ് നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. മിനർവ കോളജ് പ്രിൻസിപ്പാൾ ബാബു പുതുവാണ്ടി അധ്യക്ഷത വഹിച്ചു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെ. മധു കൃഷ്ണൻ മുഖ്യ അതിഥിയായി. മിനർവ ഡയറക്ടർ വി. സത്യൻ, എം. ബബീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി അഡ്വ: അനിൽകുമാർ സ്വാഗതവും അനഘ നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ 10 എ ക്ലാസ്സ് വിന്നറും 10 സി ക്ലാസ്സ് റണ്ണർ അപ്പും കരസ്ഥമാക്കി. ബെസ്റ്റ് പ്ലയറായി 10 സിയിലെ അൻസാഫും ബെസ്റ്റ് ഗോൾ കീപ്പറായി 10 എയിലെ ആഖിബ് എന്നിവരും അർഹരായി.