headerlogo
sports

ദേശീയ സീനിയർ കനോ സ്പ്രിൻറ് ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി നടുവണ്ണൂർ സ്വദേശിനി

നടുവണ്ണൂർ കാവുന്തറ സ്വദേശി ചെറുവത്ത് ജയപ്രകാശ് , നിഷ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മി ജയപ്രകാശാണ് നാടിന് അഭിമാനമായത്.

 ദേശീയ സീനിയർ കനോ സ്പ്രിൻറ് ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി നടുവണ്ണൂർ സ്വദേശിനി
avatar image

NDR News

23 Dec 2023 09:07 PM

നടുവണ്ണൂർ: ദേശീയ സീനിയർ കനോ സ്പ്രിൻറ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി നാടിന്റെ അഭിമാനമായി ശ്രീലക്ഷ്മി ജയപ്രകാശ്. ഭോപ്പാലിൽ വെച്ച് നടന്ന 34 മത് ദേശീയ സീനിയർ കനോ സ്പ്രിൻറ് ചാമ്പ്യൻഷിപ്പിലാണ് ശ്രീലക്ഷ്മി മെഡലുകൾ വാരിക്കൂട്ടിയത്. കെ4, കെ2 ഇനങ്ങളിലായി രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും കരസ്ഥമാക്കി. 

 

 

   ഗുജറാത്തിൽ വെച്ച് നടന്ന 36-ാമത് നാഷണൽ ഗയിംസിലും ഗോവയിൽ വെച്ച് നടന്ന 37-ാമത് നാഷണൽ ഗെയിംസിലും ഗോൾഡ്, ബ്രോൺസ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നടുവണ്ണൂർ കാവുന്തറ സ്വദേശി ആയ ശ്രീലക്ഷ്മി ജയപ്രകാശ് ചെറുവത്ത് ജയപ്രകാശ് , നിഷ എന്നിവരുടെ മകളാണ്. വോളിബോൾ താരം കൂടിയായ സഹോദരൻ ശ്രീലാൽ ഇന്ത്യൻ എയർഫോർസിൽ സേവനം അനുഷ്ടിക്കുന്നു.

NDR News
23 Dec 2023 09:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents