headerlogo
sports

മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും; കായിക മന്ത്രി വി അബ്ദുറഹിമാൻ

അർജന്റീന ടീമിന്റെ സൗഹൃദ മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി

 മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും; കായിക മന്ത്രി വി അബ്ദുറഹിമാൻ
avatar image

NDR News

19 Jan 2024 01:16 PM

മലപ്പുറം : കേരളത്തിൽ അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. ഫുട്ബോൾ പരിശീലനത്തിന് അർജന്റീനയുമായി ദീർഘകാല കരാർ ഒപ്പിടും. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

 

      2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്.

   ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ചർച്ചയായി. അർജന്റീന ടീം എത്തുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അർജൻ്റീന അറിയിച്ചു.

NDR News
19 Jan 2024 01:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents