ഫുട്ബാൾ ടൂർണമെന്റിൽ എം.ഇ.എസ് കോളജ് വടകര ചാമ്പ്യന്മാരായി
പാറക്കൽ ഹാരിസ് എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഐഡിയൽ കോളജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയനാണ് സംഘടിപ്പിച്ചത്
കുററ്യാടി : പാറക്കൽ ഹാരിസ് എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഐഡിയൽ കോളജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയൻ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ എം.ഇ.എസ് കോളജ് വടകര ചാമ്പ്യന്മാരായി.
എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എം.എച്ച്.ഇ.എസ് ചെരണ്ടത്തൂർ റണ്ണർ അപ്പ് ആയി. വിജയികൾക്കുള്ള ട്രോഫി മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള കൈമാറി.
കോളജ് പ്രിൻസിപ്പൽ നസീം അടുക്കത്ത്, മൂസ മാസ്റ്റർ, കെ.പി മൊയ്‌തു, മൊയ്‌തു, കോളജ് യൂണിയൻ ചെയർമാൻ പി.വി അൻഷിഫ് എന്നിവർ സംസാരിച്ചു.

