headerlogo
sports

മുംബെയും മോഹൻബഗാനും നേർക്കുനേർ; ഐ.എസ്.എൽ. ഫൈനൽ ഇന്ന്

മത്സരം ഇന്നു രാത്രി 7.30 ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ

 മുംബെയും മോഹൻബഗാനും നേർക്കുനേർ; ഐ.എസ്.എൽ. ഫൈനൽ ഇന്ന്
avatar image

NDR News

04 May 2024 01:18 PM

കൊൽക്കത്ത: ഐ.എസ്.എൽ. പത്താം സീസണിലെ വിജയികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

       കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം. ഡ്യൂറന്റ് കപ്പിനും ഐ.എസ്.എൽ. ലീഗ് ഷീൽഡിനുമൊപ്പം ഐ.എസ്.എൽ. കിരീടം കൂടി ഷെൽഫിലെത്തിക്കാനായാൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീമാകാനും മോഹൻ ബഗാന് കഴിയും. ലീഗ് റൗണ്ടിലെ അവസാന കളിയിൽ ഇതേ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മുംബൈയെ 2-1ന് തോൽപ്പിച്ചായിരുന്നു മോഹൻ ബഗാന്റെ ഷീൽഡ് നേട്ടം. സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത് ഫൈനലിലും ആത്മവിശ്വാസമേകും. ദിമിത്രി പെട്രാറ്റോസ് – ജേസൺ കമ്മിങ്സ് ജോഡിയിലാണ് മോഹൻ ബഗാന്റെ ഗോൾ പ്രതീക്ഷകൾ. ഫൈനലിലേക്ക് നയിച്ച നിർണായക ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൾ സമദും കൂട്ടിനുണ്ട്.

      അതേസമയം, കപ്പ് തിരികെപ്പിടിക്കാനാണ് മുംബൈ സിറ്റി എഫ്.സി. ഇറങ്ങുക. മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഗെ പെരേര ഡിയാസ്, വിക്രം പ്രതാപ് സിങ്, ലാലിയൻസുവാല ചാങ്തെ എന്നിവരുടെ ബൂട്ടുകൾ നിറയൊഴിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്.സി. ഫൈനലിൽ ഇറങ്ങുക. 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മുംബൈ സിറ്റി എഫ്.സി.

NDR News
04 May 2024 01:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents