നടുവണ്ണൂരിൽ ബാലസംഘം അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ബാലസംഘത്തിൻ്റെ നേതൃത്വത്തിൽ മന്ദങ്കാവിൽ ഒന്നാമത് ഇ.കെ. നായനാർ സ്മാരക ട്രോഫിക്കും ക്യാഷ് പ്രൈസിനും, ഹൈ ലാസ്റ്റ് റൂഫിങ്ങ് പാർക്ക് റണറപ്പ് ട്രോഫിക്കും (ലൈറ്റ് വേർഡ് നടുവണ്ണൂർ നൽകുന്ന ക്യാഷ് പ്രൈസിനു വേണ്ടി) അണ്ടർ 16 ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ജിജീഷ് മോൻ, എ.എം. ഗംഗാധരൻ, ടി.എം. സുനി, എൻ. ഷിബീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിന്നർ ട്രോഫി മിറാക്കിൾ എഫ്.സിക്ക് സമ്മാനിച്ചു. എൻ. ആലി സമ്മാനദാനം നിർവ്വഹിച്ചു. റണ്ണറപ്പ് ട്രോഫി എഫ്.സി. മന്ദങ്കാവിന് ചേനാത്ത് ബാബു നൽകി. വി. രാജു ക്യാഷ് പ്രൈസ് നൽകി. സി.പി. പ്രദീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. പ്രകാശൻ സ്വാഗതവും, അനുദേവ നന്ദിയും പറഞ്ഞു.