സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്; കോട്ടയം ജില്ല ചാമ്പ്യൻമാർ
എറണാകുളം ജില്ലയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്
നടുവണ്ണൂർ: ജില്ലാ - സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും, നടുവണ്ണൂർ വോളിബോൾ അക്കാദമിയും സംയുക്തമായി നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കോട്ടയം ജില്ല ചാമ്പ്യൻമാർ. ഒന്നിനെതിരെ മൂന്നു സെറ്റുകൾ നേടിയാണ് എറണാകുളം ജില്ലയെ പരാജയപ്പെടുത്തിയത്. സ്കോർ 17-25,25-16,25-22,27-25.
സമാപന ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഒന്നും, രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ ഹാജി അദ്ധ്യക്ഷനായി. എം.എസ്. അനിൽകുമാർ, കെ.വി. ദാമോദരൻ, വിദ്യാസാഗർ, എം.കെ. പരീത് എന്നിവർ സംസാരിച്ചു.