സുബ്രതോ കപ്പ് ഫുട്ബോൾ; പാവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻമാർ
ജി.വി.എച്ച്.എസ്.എസ്. ബാലുശ്ശേരിയെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്

ബാലുശ്ശേരി: കരുമല ഇൻഡസ് സ്കൂളിൽ വെച്ച് നടന്ന ബാലുശ്ശേരി സബ്ജില്ലാ 2024 സുബ്രതോ ഫുട്ബോൾ ജൂനിയർ വിഭാഗം മത്സരത്തിൽ പാവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻമാർ. ഫൈനലിൽ ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.
മറുപടിയില്ലാത്ത 4 ഗോളുകൾക്കാണ് പാവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂൾ ജൂനിയർ വിഭാഗം കപ്പ് പിടിച്ചടക്കിയത്.