ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ. പരിപാടി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂരിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ വെച്ച് നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ. ഉദ്ഘാടനം ചെയ്തു. അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ആവേശകരമായ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി. വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള ട്രോഫി ഇ. വിനോദും സമ്മാനിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഗീത, അഭിനന്ദ്, ആതിര, ശ്രീകല, നിധിൻ രാജ്, സുജേഷ് എന്നിവർ പങ്കെടുത്തു.