ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനം
10 സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 പന്തില്‍ 107 റണ്‍സ് എടുത്ത സഞ്ജു സാംസണണിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.
മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. 10 സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 പന്തില്‍ 107 റണ്‍സ് എടുത്ത സഞ്ജു സാംസണണിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് കൂറ്റന്‍ വിജയം സമ്മാനിച്ചത്.
ട്വന്റി20-യില്‍ തുടര്‍ച്ചയായ കളികളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സാംസണ്‍ ഈ പ്രടനത്തിലൂടെ സ്വന്തമാക്കി. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.