കൊളത്തൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ക്യാമ്പ് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു

കൊളത്തൂർ : കൊളത്തൂർ എസ് ജി.എം,ജി എച്ച് എസ് എസിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. എഡ്യു സോക്കർ ഫുട്ബോൾ അക്കാദമിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോച്ചിംഗ് ക്യാമ്പ് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ സിബി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് നാസർ കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.
എച്ച് എം ഷീല ടീച്ചർ, സുരേഷ് മാസ്റ്റർ , രാജേഷ് കൊളത്തൂർ,അസ് ലം (കോച്ച്, എഡ്യുസോക്കർ) ലാലി ടീച്ചർ എന്നിവർ സംസാരിച്ചു. ക്യാമ്പ് അഡ്മിഷന് 8850018569 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.