കാർമ കരുവണ്ണൂർ ജേതാക്കൾ
കാർമ കരുവണ്ണൂരിൻ്റെ ക്യാപ്റ്റൻ മിസ്ഹബ് ട്രോഫി ഏറ്റുവാങ്ങി.

നടുവണ്ണൂർ:എൻ ദാസൻ, മൂത്തേടത്ത് മാധവിയമ്മ സ്മാരക ട്രോഫികൾക്കായി വെള്ളോട്ടങ്ങാടി സ്‌റ്റേഡിയത്തിൽ വോളി ലവേഴ്സസ് സംഘടിപ്പിച്ച വോളി നൈറ്റിൽ കാർമ കരുവണ്ണൂർ ജേതാക്കളായി.
അൽത്താജ് മാക്കാരി നടുവണ്ണൂരി നെയാണ് പരാജയപ്പെടുത്തി യത്. സ്കോർ : 25-23, 25-15, 21-25, 25-23. മികച്ച കളിക്കാരനായി സംഗീത് രാജിനെ (അൽത്താജ് മാക്കാരി) തെരഞ്ഞെടുത്തു.
മികച്ച ഒഫൻ്റ റായി ദുൽക്കർ (കാർമ), മികച്ച ഡിഫൻഡറായി വൈശാഖ് (കാർമ), മികച്ച ഓൾ റൗണ്ടറായി അമൽ (അൽത്താജ് മാക്കാരി), മികച്ച ലിബറോയായി അശ്വിൻ (അൽത്താജ് മാക്കാരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാർമ കരുവണ്ണൂരിൻ്റെ ക്യാപ്റ്റൻ മിസ്ഹബ് ട്രോഫി ഏറ്റുവാങ്ങി.