'ലഹരിയാവാം കളിയിടങ്ങളോട്'; നടുവണ്ണൂരിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
ഡി.വൈ.എഫ്.ഐ., ബാലസംഘം മന്ദങ്കാവ്, ധ്വനി സെന്റർ യൂണിറ്റുകൾ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്

നടുവണ്ണൂർ: 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ., ബാലസംഘം മന്ദങ്കാവ്, ധ്വനി സെന്റർ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സി.പി.ഐ.എം. നടുവണ്ണൂർ ലോക്കൽ സെക്രട്ടറി ജിജീഷ് മോൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രകാശൻ അദ്ധ്യക്ഷനായിരുന്നു.
ഡി.വൈ.എഫ്.ഐ. നടുവണ്ണൂർ മേഖലാ സെക്രട്ടറി അദിത്ത്, ലോക്കൽ കമ്മിറ്റി അംഗം എ.എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഫുട്ബോൾ മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീഷ് ചെറുവത്തു നൽകി. അനീഷ് കെ.പി., സബിലേഷ് മന്ദങ്കാവ്, ബബിലേഷ്, രാജു കെ.പി., ബിനു കെ. എന്നിവർ നേതൃത്വ നൽകി.