അഖില കേരള പ്രീമിയർ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് സംഘാടക സമിതിയായി
കേരള ത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 16 മികച്ച കോളേജ് ടീമുകൾക്ക് മാറ്റുരയ്ക്കാൻ അവസരമൊരുക്കും.

തേഞ്ഞിപ്പലം: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ കാലിക്കറ്റ് സർവകലാശാല ആതിഥ്യമരുളുന്ന പ്രഥമ അഖില കേരള പ്രീമിയർ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് സമിതി രൂപീകരിച്ചു. ജൂലൈ 17 മുതൽ 24 വരെ തീയതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ്, കേരള ത്തിലെ വിവിധ സർവകലാശാല കളിൽ നിന്നുള്ള 16 മികച്ച കോളേജ് ടീമുകൾക്ക് മാറ്റുരയ്ക്കാൻ അവസരമൊരുക്കും.
കേരള മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് ചീഫ് കോർഡിനേറ്റർ ഡോ. കെ. അജയകുമാർ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീർ ഹുസൈൻ വി.പി., ഡയറക്ടർ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്.
കാലിക്കറ്റ് സർവകലാശാലയിൽ സജ്ജീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് പുൽ മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് അറിയിച്ചു. കേരളത്തിലെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പി ക്കാനും കായിക മേഖലയിൽ മുന്നേറാനും ഈ ലീഗ് ഒരു മികച്ച വേദിയാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്.