headerlogo
sports

വനിതാ ലോകകപ്പിന് ഒരുങ്ങി തലസ്ഥാന നഗരി

സുരക്ഷാ കാരണം മുൻനിർത്തി യാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റിയത്.

 വനിതാ ലോകകപ്പിന് ഒരുങ്ങി തലസ്ഥാന നഗരി
avatar image

NDR News

13 Aug 2025 06:02 PM

  തിരുവനന്തപുരം :മലയാളി ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. ഈ വർഷം നടക്കാൻ പോകുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനതപുരം വേദിയാകും. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് മത്സരങ്ങളും, സെമി ഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

    ഐപിഎൽ വിജയാഘോഷത്തിനിടയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ സുരക്ഷാ കാരണം മുൻനിർത്തി യാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റിയത്.

  ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കൂടാതെ സെപ്റ്റംബർ 25നും 27നും നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങളും കാര്യവട്ടത്ത് നടത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

NDR News
13 Aug 2025 06:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents