ആവേശമായി പേരാമ്പ്രയിലെ മഡ് ഫുട്ബോൾ ടൂർണമെൻ്റ്
ടൂർണമെൻ്റ് ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി

പേരാമ്പ്ര : ഐക്കോണിക്സ് എഫ് സി വെങ്ങപ്പറ്റയും വേദവ്യാസ ലൈബ്രററിയും സംയുക്തമായി നാലാമത് ജില്ലാ തല മഡ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ജില്ലയിലെ 10 ഓളം ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റ് ജനപങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി. ടൂർണമെൻ്റിൻ്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ഐക്കോണിക്സ് എഫ് സി എ ടീം ഐക്കണിക്കസ് ബി ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ജേതാക്കളായി.
മുൻ വിവ കേരള താരം ശ്രീനാഥ് ടി കെ ടൂർണമെൻ്റ് കിക്ക് ഓഫ് ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി എംഎ കെ പ്രിയേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജഹൻ ലാൽ അധ്യക്ഷത വഹിച്ചു. വിജയൻ ഇ കെ. പത്മനാഭൻ വെങ്ങപ്പറ്റക്കണ്ടി, ശശി അടിയാട്ടിൽ, ജിഷ്ണു ഐ. എസ്. അമിത് തുടങ്ങിയവർ സംസാരിച്ചു.