അത്തോളിയിൽ ജില്ലാ തല ഇൻക്ലൂസീവ് ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു

അത്തോളി: സംസ്ഥാന സ്കൂൾ കായിക മേളയോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല സഹവാസ ഫുട്ബോൾ പരിശീലന ക്യാമ്പ് ജി.വി.എച്ച്.എസ്.എസ്. അത്തോളിയിൽ പന്തലായി ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. 11,12 തിയ്യതികളിലായി നടന്ന ക്യാമ്പ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
ചടങ്ങിൽ പന്തലായനി ബി.പി.സി. മധുസൂധനൻ പദ്ധതി വിശദീകരണം നടത്തി. അത്തോളി ജി.വി.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ മീന കെ.കെ., സന്ദീപ് നാല് പുരയ്ക്കൽ, ശാന്തി മാവീട്ടിൽ, ജസ് ലി കച്ചോട്ടിൽ, ഷിജു കെ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ചടങ്ങിന് ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികളാണ് ഈ ദ്വിദിന പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.