ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം
സെഞ്ചുറിയുമായി ഹിറ്റ്മാൻ, ചേസ് മാസ്റ്ററായി കിംഗ് കോലി.
ഓസ്ട്രേലിയ :ഓസ്ട്രേലിയക്കെ തിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങി നിറങ്ങിയ ഓസ്‌ട്രേലിയയെ 46.4 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 69 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ 2-1നാണ് പരമ്പര കൈവിട്ടത്. രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന് കൂട്ടായി.
ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ച്വറിയും വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. ഓസീസ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണറും ക്യാപ്റ്റനു മായ ശുഭ്മൻ ഗില്ലിനെ മാത്രമാണ് നഷ്ടമായത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു(2-1). സ്കോര്‍ ഓസ്ട്രേലിയ 46.4 ഓവറില്‍ 236ന് ഓള്‍ ഔട്ട്, ഇന്ത്യ 38.3 ഓവറില്‍ 237-1.

