മെക് സെവൻ നടുവണ്ണൂർ ടൗൺ ഏരിയ പരിശീലനം ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് മെമ്പർ എ പി ഷാജി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ: വ്യായാമ പരിശീലന പദ്ധതിയായ മെക്സവൻ നടുവണ്ണൂർ ടൗൺ ഏരിയയുടെ ഔപചാരികമായ പരിശീലന ഉദ്ഘാടനം വേദിക വെഡ്ഡിങ്ങ്സ് പരിസരത്ത് നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ എ പി ഷാജി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഇ. അച്യുതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നിയാസ് ഏകരൂൽ വ്യായാമ പദ്ധതിയുടെ പ്രത്യേകതകൾ വിശദീകരിച്ച് സംസാരിച്ചു. അഡ്വക്കറ്റ് എ ഉമർ മണാട്ടേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഒ എം കൃഷ്ണകുമാർ, നാഷണൽ റഫറി എം കെ പരീത് മാസ്റ്റർ, വോളിബോൾ കോച്ച് സലാം കോയമ്പ്രത്ത്, സീനിയർ സിറ്റിസൺസ് ഫോറം പ്രതിനിധി ടിവി മുഹമ്മദ്, പ്രധാന പരിശീലകൻ അഷ്റഫ് പുളിയനാട് എന്നിവർ സംസാരിച്ചു. മൂസക്കോയ നടുവണ്ണൂർ സ്വാഗതവും മെക് സെവൻ നടുവണ്ണൂർ കോഡിനേറ്റർ ബഷീർ മാക്കാരി നന്ദിയും പറഞ്ഞു.
ചടങ്ങിൽ വച്ച് പരിശീലകരെയും മികച്ച അംഗങ്ങളെയും ഉപഹാരം നൽകി അനുമോദിച്ചു. പുതുവർഷാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചുകൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്. ആറ് പേരായി തുടക്കം കുറിച്ച നടുവണ്ണൂർ ടൗൺ ഏരിയ മെക് സവൻ ഇപ്പോൾ സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 60 ഓളം പേർ പരിശീലനത്തിനായി എത്തുന്നുണ്ട്. അഷ്റഫ് പുളിയനാടിന് പുറമെ, ജാബിർ, സുധൻ മന്ദങ്കാവ് എന്നിവരും പരിശീലകരായി വരുന്നുണ്ട്. മെക്സവന്റെ പുതിയ ബാച്ച് ജനുവരി 11 ഞായറാഴ്ച ആരംഭിക്കുമെന്ന് കോഡിനേറ്റർ അറിയിച്ചു. രാവിലെ ആറുമണി മുതൽ 6 30 വരെയാണ് പരിശീലനം. താല്പര്യമുള്ളവർ 9645500287 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

