headerlogo
sports

ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും

കൊച്ചിയിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട്ടേക്ക് മാറ്റുന്നത്

 ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും
avatar image

NDR News

20 Jan 2026 02:23 PM

കോഴിക്കോട്: ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം വേദിയാകും. ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. കേരള ഫുട്ബാൾ അസോസിയേഷനും (കെ.എഫ്.എ.) ധാരണയിലെത്തി. കൊച്ചി ജവഹർലാൽ നെഹ്റുവിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്ക് മാറ്റുന്നു. 

    ഫെബ്രുവരി 14നാണ് പുതിയ ഐ.എസ്.എൽ സീസണിന് കിക്കോഫ്. ഫെബ്രുവരി അവസാനമായിരിക്കും കോഴിക്കോട് കോർപ്പറേഷൻ സൗകര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം നടക്കുക. മഞ്ചേരി പയ്യനാട് ഭക്ഷണവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണ് കോഴിക്കോടിന് അനുകൂലമായത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ സന്ദർശിച്ചിരുന്നു.

 

 

NDR News
20 Jan 2026 02:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents