ഉറുദു സോക്കർ ഫുട്ബോൾ: വാല്യക്കോട് യുപിയും പേരാമ്പ്ര എച്ച്എസ്എസും ജേതാക്കൾ
വിജയികൾക്ക് കായണ്ണ ചക്കിട്ട ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ട്രോഫികൾ സമ്മാനിച്ചു
പേരാമ്പ്ര: യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്ര ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ധമാക്ക ഫുട്ബോൾ മത്സരത്തിൽ യു.പി വിഭാഗത്തിൽ വാല്യക്കോട് എം യു പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി. ഇരുപതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കോട്ടൂർ എ.യു.പി സ്കൂൾ, കൂത്താളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ റണ്ണറപ്പ് കരസ്ഥമാക്കി.
വിജയികൾക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ ഫെറിൻ സേവിയാർ, ചക്കിട്ട ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തി കോടേരി എന്നിവർ ട്രോഫികൾ സമ്മാനിച്ചു. കെ യു ടി എ പേരാമ്പ്ര സബ് ജില്ല പ്രസിഡണ്ട് സുജിത്ത് എൻ പി ,സെക്രട്ടറി ദീപാ ജി. എൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. റഷീദ് പാണ്ടിക്കോട് ചടങ്ങിന് നന്ദി പറഞ്ഞു.

