മിന്നും താരമായി മെസ്സി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടി.
മെസ്സിയുടെ രണ്ട് ഗോളിൽ ഓസ്ട്രിയയെക്കെതിരെ അർജന്റിനക്ക് വിജയം (2-0)
ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ടിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ജര്‍മ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡു തകര്‍ത്താണ് ഇരട്ട ഗോളോടെ മെസി അര്‍ജന്റീനക്ക് നോക്കൗട്ട് വിജയം സമ്മാനിച്ചത്. എട്ടാം മിനിറ്റിലെ പെനാല്‍റ്റി മെസിക്കു പിഴച്ചു. എന്നാല്‍ 36 ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. ഈ ഗോളോടെ ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളായി. ജര്‍മനിയുടെ ക്ലോസെ നേടിയ 16 ഗോളിനെ മറികടന്നു. ഇഞ്ചുറി ടൈമിലാണ് മെസി ഓസ്ട്രയക്കെതിരേ രണ്ടാമത്തെ ഗോള്‍ നേടിയത്

