ലോകകപ്പ് സെമി: ഇംഗ്ലണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ
കളിയുടെ 85-ാം മിനിറ്റിറുശേഷം എൻഡോ ഫെർണാണ്ടസ്, ലൗ തരോ മാർട്ടിനസ് എന്നിവരുടെ ഗോളിലാണ് അർജന്റീന 2-1 ന് സെമി കടന്നത്
അറ്റ്ലാന്റ: ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകില്‍ നിന്ന് ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്, ലൗതരോ മാര്‍ട്ടിനസ് എന്നിവരുടെ ഗോളിലാണ് ജയം.
ആന്തണി ഗോര്‍ഡന്റെ ഗോളില്‍ ഇംഗ്ലണ്ട് ആദ്യം മുന്നിലായിരുന്നു. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കളി പരുക്കനാകാന്‍ തുടങ്ങി.
ഗോള്‍ നേടിയ ശേഷം പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. സ്ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ കണ്ടത്. അര്‍ജന്റീനയുടെ ഗോള്‍ എന്നുറപ്പിച്ച രണ്ട് അവസരങ്ങള്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് രക്ഷപ്പെടുത്തിയതും അര്‍ജന്റീനയ്ക്ക് വിനയായി.
എന്നാല്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്ന എന്‍സോയുടെ ഗോളിന് തൊട്ടുമുന്‍പുള്ള ഷോട്ട് ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോര്‍ണറില്‍ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എന്‍സോ വലകുലുക്കി. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസില്‍ നിന്നും ലൗത്താരോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടി. ഇനി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ജൂണ്‍ 19 ന് അര്‍ജന്റീന സ്‌പെയിനിനെ നേരിടും.

