headerlogo
sports

ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ സ്പെയിൽ ചാമ്പ്യൻമാർ

ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തോത് പിച്ച് സ്പെയിൻ വേൾഡ് കപ്പ് ലോക കിരീടം സ്വന്തമാക്കി.

 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ സ്പെയിൽ ചാമ്പ്യൻമാർ
avatar image

NDR news

20 Jul 2026 08:08 AM

ന്യൂജഴ്സി: സ്‌പെയിന്‍ ലോക ചാമ്പ്യന്മാര്‍. ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ രണ്ടാം ലോകകിരീടമുയര്‍ത്തി. ഇന്‍ജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ച് എന്‍സോ ഫെര്‍ണാണ്ടസ് പുറത്തായതോടെ അര്‍ജന്റീന 10 പേരുമായാണു പൊരുതിയത്. നിരന്തരം ആക്രമണങ്ങള്‍ നടത്തിയ സ്‌പെയിന്‍ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാന്‍ ടോറസിലൂടെ വിജയഗോള്‍ നേടിയത്. 2010 ല്‍ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതര്‍ലാന്‍ഡ്സിനെ തകര്‍ത്ത് ലോകകപ്പ് വിജയിച്ചതിനുശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് സ്‌പെയിന്‍ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ സ്‌പെയിന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ അര്‍ജന്റീന പ്രതിരോധത്തിലായിരുന്നു. കളിയില്‍ 20 ഷോട്ടുകള്‍ സ്‌പെയിന്‍ ഉതിര്‍ത്തപ്പോള്‍ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് സ്പെയിന്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്.

NDR news
20 Jul 2026 08:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents