കോമൺവെൽത്ത് ഗെയിംസ് ആദ്യ സ്വർണം നേടി മിരാ ബായ് ചാനു
കോമൺവെൽത്ത് ഗയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണ മെഡൽ സമ്മാനിച്ച് വെയ്റ്റ് ലിഫ്റ്റിംഗ് താരം മീര ബായ് ചാനു
ഗ്ലാസ്ഗോ:2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യ സ്വർണ മെഡൽ സ്വന്തമാക്കി വെയ്റ്റ്‌ലിഫ്റ്റിംഗ് താരം മീരാബായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 190 കിലോഗ്രാം ഉയർത്തിയാണ് താരം ഒന്നാം സ്ഥാനം നേടിയത്.
ഈ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിൽ മീരാബായ് ചാനുവിന്റെ തുടർച്ചയായ മികച്ച പ്രകടനം തുടരുകയാണ്. മുൻ പതിപ്പുകളായ 2018, 2022 ഗെയിംസുകൾക്ക് പിന്നാലെ 2026-ലും സ്വർണം നേടി ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗിൽ തന്റെ ആധിപത്യം താരം വീണ്ടും തെളിയിച്ചു.
മീരാബായിയുടെ സ്വർണനേട്ടം ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് കാമ്പയിന് മികച്ച തുടക്കമാണ് സമ്മാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താരത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

