ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾ ഓഫീസ് തുറന്നു.
ഫുട്ബോൾ പ്രേമികൾക്ക് കല്ലിനോടിന്റെ ഓണസമ്മാനമായ ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾ ഓഫീസ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട് : കായികപ്രേമികൾക്ക് കല്ലാനോടിന്റെ ഓണസമ്മാനമായി ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾസിന്റെ ഓഫീസ് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.
ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ: റോയ് ജോൺ വി. മുഖ്യാതിഥിയായി.വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മുൻകാല ഫുട്ബോൾ താരം ജെയ്സൺ കടുകന്മാക്കൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ.ജെ. തോമസ് സ്വാഗതവും ഫുട്ബോൾ സ്കൂൾസ് വൈസ് പ്രസിഡന്റ് അമിത്ത് മനോജ് നന്ദിയും പറഞ്ഞു.
കേരള ഫുട്ബോൾ അസോസിയേഷന്റെ 2025-26 വർഷത്തെ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ട ടാലന്റ് എലൈറ്റ് ഫുട്ബോൾ സ്കൂളിലെ ശ്രേയ എം.എസിനെ ചടങ്ങിൽ അനുമോദിച്ചു.
2021ൽ ചക്കിട്ടപ്പാറയിൽ ആരംഭിച്ചതാണ് ഈ ഫുട്ബോൾ സ്കൂൾ. നിലവിൽ കല്ലാനോട്, ചക്കിട്ടപ്പാറ, പാലേരി, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിൽ കോച്ചിംഗ് ക്യാമ്പുകൾ നടത്തുന്നുണ്ട്. 80ഓളം ആൺകുട്ടികളും പെൺകുട്ടികളും പരിശീലനം പങ്കെടുക്കുന്നുണ്ട്.ഷിന്റോ കെ.എസ്, യദുരാജ്, ജിഷ്ണു മാധവ് എന്നിവരാണ് പരിശീലകർ.
ഫുട്ബോൾ സ്കൂൾസിന്റെ സാരഥി ഷിന്റോ കെ.എസിന്റെ മാതാപിതാക്കളായ ശശിധരൻ, മോളി ശശിധരൻ, കമ്മിറ്റി അംഗങ്ങളായ ബിബിൻ ബാബു, അമൽ എ.ആർ, അഭിനവ് ഇ.കെ, അനന്യ രാജേഷ്, സ്വാതി പ്രവീൺ, മുഹമ്മദ് അസ്‌ലം, സാവിൻ വി.സജി, ഷിജോ കെ.എസ്, ജിതിൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

