headerlogo
sports

കേരള സർവകലാശാലയിലെ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു

 കേരള സർവകലാശാലയിലെ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു
avatar image

NDR news

02 Sep 2026 08:48 AM

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്ന ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മന്ത്രിമാരായ റോജി എം ജോണ്‍, ഒ ജെ ജനീഷ്, കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ എന്നിവരുമുണ്ടായിരുന്നു. കേരള സര്‍വ്വകലാശാല വി സി മോഹനന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

        കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതെന്നായിരുന്നു വിശദീകരണം. സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയിലാണ് കഴിഞ്ഞ ദിവസം വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

NDR news
02 Sep 2026 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents