headerlogo
sports

സ്കൂൾ കബഡി മത്സരത്തിൽ കോഴിക്കോട് ടീം സംസ്ഥാന ജേതാക്കളായി

കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസിനമായ കബഡി മത്സരത്തിൽ പാലക്കാട് ജില്ലയെ തോൽപ്പിച്ച് കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി.

 സ്കൂൾ കബഡി മത്സരത്തിൽ കോഴിക്കോട് ടീം സംസ്ഥാന ജേതാക്കളായി
avatar image

NDR news

18 Sep 2026 09:18 PM

കോഴിക്കോട്: കേരള സ്കൂൾ ഒളിമ്പിക്സിലെ ഗെയിംസ് ഇനമായ പെൺക്കുട്ടികളുടെ കബഡി മത്സരത്തിൽ കോഴിക്കോട് ജില്ല സ്റ്റേറ്റ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പാലക്കാട് ജില്ലയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്.മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കോഴിക്കോട് ടീം ശക്തമായ പോരാട്ടങ്ങളെ അതിജീവിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിലും ആത്മവിശ്വാസത്തോടെയുള്ള കളിയിലൂടെ പാലക്കാട് ടീമിനെ കീഴടക്കി സംസ്ഥാന കിരീടം സ്വന്തമാക്കുകയായിരുന്നു.കൊയിലാണ്ടി ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥി നൈതിക കല്യാൺ, ജിഎച്ച്എസ്എസ് പന്തലായിനിയിലെ ആയിഷ മിൻഹ എന്നിവർ ടീം അംഗങ്ങളായിരുന്നു .സംസ്ഥാനതലത്തിൽ കോഴിക്കോട് ജില്ല യുടെ അഭിമാനമായി മാറിയ ടീമിനെയും പരിശീലകരെയും കായികാധ്യാപകരെയും അഭിനന്ദിച്ചു.

NDR news
18 Sep 2026 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents