ഫുട്ബോൾ ജിഎച്ച്എസ്എസ് നടുവണ്ണൂർ ചാമ്പ്യൻമാർ
പേരാമ്പ്ര സബ് ജില്ല ഫുട്ബോൾ സബ് ജൂനിയർ വിഭാഗത്തിൽ ജിഎച്ച്എസ്എസ് നടുവണ്ണൂർ തുടർച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായി
നടുവണ്ണൂർ: കല്ലനോട് വച്ച് നടന്ന പേരാമ്പ്ര സബ്ജില്ല സബ് ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. തുടർച്ചയായി മൂന്നാം തവണയാണ് ജിഎച്ച്എസ്എസ് കിരീടം നേടുന്നത്. ഫൈനൽ മത്സരത്തിൽ കല്ലനോട് സ്കൂളിനെ ഏകപക്ഷീയമായി ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്

