headerlogo
sports

ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മലയാളിതാരത്തെ മുഖ്യമന്ത്രി ഫോൺ വിളിച്ച് അഭിനന്ദിച്ചു

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ആദ്യ മലയാളി താരമായ വിദർശ കെ വിനോദിനെ മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

 ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മലയാളിതാരത്തെ മുഖ്യമന്ത്രി ഫോൺ വിളിച്ച് അഭിനന്ദിച്ചു
avatar image

NDR news

20 Sep 2026 06:05 PM

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് മത്സരത്തിൽ വെള്ളിമെഡൽ നേടി കേരളത്തിന്റെ അഭിമാനമായ മലയാളി താരം വിദർശ കെ വിനോദിനെ മുഖ്യമന്ത്രി വി ഡി സതീശൻ ഫോൺ വിളിച്ച് അഭിനന്ദിച്ചു . കേരളത്തിനും രാജ്യത്തിനും അഭിമാനകരമായ നേട്ടമാണ് വിദർശ നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു

.   ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ഗ്രൂപ്പ് ഇനത്തിൽ വിദർശ അടങ്ങുന്ന മൂന്നംഗ ടീമാണ് വെള്ളി മെഡൽ നേടിയത്

.  ഏഷ്യൻ ഗെയിംസിൽ കന്നി മത്സരത്തിൽ തന്നെ മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. തന്റെ നേട്ടത്തിൽ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയോട് വിദർശ നന്ദി പറഞ്ഞു.

NDR news
20 Sep 2026 06:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents