headerlogo
sports

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണ്ണം

10 മീറ്റർ എയർ പിസ്റ്റൽ ടീം ഇനത്തിൽ കമൽജീതും സുരുചി സിംഗുമാണ് സ്വർണം നേടിയത്.

 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
avatar image

NDR news

25 Sep 2026 10:44 AM

നഗോയ: ഏഷ്യൻ ഗെയിംസ് ആറാം ദിനം ഇന്ത്യ ഷൂട്ടിങ്ങിൽ സ്വർണം നേടി. ഏഷ്യൻ ഗെയിംസ് റെക്കോർഡോട് കൂടി 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ കമൽജീതും സുരുചി സിങ്ങുമാണ് സ്വർണം നേടിയത്. ഇത് കൂടാതെ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.

.     484.6 പോയിന്റ് നേടിയാണ് ഇന്ത്യ സ്വർണം നേടിയത് . ഇതേ ഇനത്തിൽ 478 പോയിന്റുമായി ദക്ഷിണകൊറിയ വെള്ളിയും 415.8 പോയിന്റുമായി ഇറാൻ വെങ്കലവും നേടി .ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്. 

.    50 മീറ്റർ റൈഫിൾ ത്രി പൊസിഷൻ ടീം ഇനത്തിൽ ചൈനയ്ക്കാണ് സ്വർണം.

NDR news
25 Sep 2026 10:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents