വെങ്ങളത്ത്കണ്ടി കടവിൽ വി കെ കെ സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.
സെപ്റ്റംബർ 27 ഞായർ മൂന്ന് മണിക്ക് പേരാമ്പ്ര സി ഐ എം കെ അനിൽ കുമാർ വി കെ കെ സ്പോർട്സ് ക്ലബ് ഉദ്ഘാടനം നിർവ്വഹിക്കന്നതാണ്.
നടുവണ്ണൂർ: കുട്ടികളെയും യുവാക്കളെയും കായിക രംഗത്ത് സജീവമാക്കി സ്നേസൗഹൃദവും, സാമൂഹ്യബോധവും വളർത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വെങ്ങളത്ത് കണ്ടി കടവിൽ VKK SPORTS CLUB ന് നാളെ തുടക്കമാവും.
. കായിക ഇനങ്ങളിൽ പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം.യുവാക്കളെയും കുട്ടികളെയും ലഹരിയിലേക്കും, മറ്റു സാമൂഹ്യ വിരുദ്ധ പ്രവണതകളിലേക്കും വഴി തെറ്റുന്നതിനെതിരേ കൃത്യമായ ബോധവത്കരണം നടത്തി അവരുടെ വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് സംഘാടകർ അറിയിച്ചു.
. പ്രസിഡന്റ് വി കെ ജാബിർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എൻ ഐ എസ് കോച്ച് അച്യുതൻ മാസ്റ്റർ മുഖ്യാതിഥിയായിരിക്കും.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫാത്തിമ ഷാനവാസ് ലൈബ്രറി ഉദ്ഘാടനം ചെയ്യും.റീമ കുന്നുമ്മൽ (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്) ടെലിവിഷൻ സമർപ്പണം നടത്തും.രക്തദാനസേനാ പ്രഖ്യാപന കർമ്മം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിറാ അനസ് നിർവഹിക്കും. വൈകീട്ട് ഏഴുമണിക്ക് ഇശൽ വിരുന്ന് അരങ്ങേറും.

