headerlogo
sports

മലയാളി താരത്തിന് ലോങ്ങ് ജംപിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജനാണ് ലോങ്ങ് ജംപിൽ വെള്ളി മെഡൽനേടിയത്.

 മലയാളി താരത്തിന് ലോങ്ങ് ജംപിൽ  വെള്ളി മെഡൽ
avatar image

NDR news

27 Sep 2026 06:46 PM

നഗോയ: ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വനിതകളുടെ ലോങ്ജംപിൽ വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് ആൻസിക്ക് സ്വർണ്ണം നഷ്ടമായത് . കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. അവസാനം വരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു. ചൈനീസ് താരം 6.55 മീറ്റർ ചാടി. തൃശ്ശൂർ നാട്ടിക സ്വദേശിനിയാണ്.

NDR news
27 Sep 2026 06:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents