ഏഷ്യൻ ഗെയിംസിൽ മൂന്നാം മെഡൽ നേടി ഗുവീർ സിങ്
പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ഗുൽവീർ സിങാണ്
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഗുല്‍വീര്‍ സിങ്. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയാണ് ഗുല്‍വീര്‍ മൂന്നാം മെഡല്‍ കഴുത്തിലണിഞ്ഞത്. 13 മിനിറ്റ് 32.75 സെക്കന്റില്‍ ഇന്ത്യന്‍ താരം ഓടിയെത്തി. ബഹ്റെയ്ന്റെ ബിര്‍ഹാനു ബല്യൂവിനാണ് സ്വര്‍ണം. ജപ്പാന്റെ യമാഗുച്ചി വെള്ളി നേടി.
. നേരത്തെ 10000 മീറ്ററിലും 1500 മീറ്ററിലും ഗുല്‍വീര്‍ വെള്ളി നേടിയിരുന്നു. തിങ്കളാഴ്ച നടന്ന 1500 മീറ്ററില്‍ മികച്ച വ്യക്തിഗത പ്രകടനത്തോടെയായിരുന്നു ഗുല്‍വീറിന്റെ വെള്ളി. മൂന്ന് മിനിറ്റ് 36.72 സെക്കന്റില്‍ താരം ഓടിയെത്തി. 10000 മീറ്ററില്‍ 28 മിനിറ്റ് 29.38 സെക്കന്റെടുത്താണ് താരം വെള്ളി കഴുത്തിലണിഞ്ഞത്.2023-ലെ ഗ്വാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ആകെ നാല് മെഡലുകള്‍ ഗുല്‍വീറിന് സ്വന്തമായി.

