വലിയ കായിക സ്വപ്നങ്ങളുമായി സ്കൂൾ കായിക മേളയിൽ അനന്തു
അത്തോളി ജിവിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിയായ അനന്തു സബ്ജില്ല കായിക മേളയിൽ ലോങ്ങ് ജെമ്പ്,100 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
കൊയിലാണ്ടി: ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവ് തെളിയിച്ച് കൊയിലാണ്ടി സബ്ജില്ലാ കായികമേളയിൽ ശ്രദ്ധേയനായി അത്തോളി ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു കൊമേഴ്സ് വിദ്യാർഥി അനന്തു എസ്. സീനിയർ ബോയ്സ് വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരിച്ച അനന്തു മികച്ച പ്രകടനങ്ങളോടെയാണ് കായികമേളയിൽ നിറഞ്ഞുനിന്നത്.
. ലോങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ അനന്തു 100 മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. ഇതിന് പുറമെ അനന്തു മത്സരിച്ച ടീമിന് 4×100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും ലഭിച്ചു. വേഗവും ചാട്ടവും ഒരുപോലെ കൈവിടാതെ മത്സരിച്ച അനന്തുവിന്റെ പ്രകടനം കായികമേളയിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി.
. കഴിഞ്ഞ സബ്ജില്ലാ കായികമേളയിലും വിവിധ ഇനങ്ങളിൽ മത്സരിച്ച അനുഭവം ഇത്തവണത്തെ പ്രകടനത്തിന് ആത്മവിശ്വാസമായി. 100 മീറ്റർ, 200 മീറ്റർ, റിലേ ഇനങ്ങളിൽ കഴിഞ്ഞ തവണ ജില്ലാ കായികമേളയിലും അനന്തു മത്സരിച്ചിട്ടുണ്ട്.
. പുത്തഞ്ചേരി സ്വദേശികളായ സലീഷ്–ഷാനി ദമ്പതികളുടെ മകനാണ് അനന്തു എസ്. അത്തോളി ജി.വി.എച്ച്.എസ്.എസിൽ പ്ലസ് ടു കൊമേഴ്സ് പഠിക്കുന്ന അനന്തുവിന്റെ കായികമികവിന് സ്കൂളിന്റെ പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
. ട്രാക്കിലെ ഓരോ മത്സരവും പുതിയ അനുഭവമാക്കി മാറ്റുന്ന അനന്തുവിന് മുന്നിലുള്ള ലക്ഷ്യങ്ങളും വലുതാണ്. ഓട്ടത്തിലെ വേഗത്തിനൊപ്പം ലോങ്ങ് ജമ്പിലെ മികച്ച പ്രകടനം കൂടി കൂട്ടിച്ചേർത്താണ് അനന്തു കായികരംഗത്ത് തന്റെ സാന്നിധ്യം ശക്തമാക്കുന്നത്. സബ്ജില്ലാ തലത്തിലെ നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് അനന്തുവും കുടുംബവും.

