headerlogo
sports

സ്കൂളുകളിൽ കായിക ഭൗതിക സൗകര്യങ്ങൾ വിപുലീകരിക്കാൻ അവസരം

സ്കൂളുകളിൽ കായിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പിടി ഉഷ എംപിയുടെ ഉഷ സ്‌ട്രൈഡ്-36പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

 സ്കൂളുകളിൽ കായിക ഭൗതിക സൗകര്യങ്ങൾ വിപുലീകരിക്കാൻ അവസരം
avatar image

NDR news

01 Oct 2026 09:44 PM

കോഴിക്കോട് : ജില്ലയിലെ 100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി ഡോ. പി. ടി. ഉഷ എംപിയുടെ എംപിലാഡ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വിഭാവനം ചെയ്ത ‘ഉഷാ സ്ട്രൈഡ്–36’ സ്കൂൾ കായിക വികസന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

.     ഒളിമ്പിക് സ്വപ്നത്തിലേക്ക് ഉറച്ച ചുവടുകൾ’ എന്ന ആശയത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി, വിദ്യാലയങ്ങളിൽ കായികപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ കായികപ്രതിഭ വളർത്തുന്നതിനും പ്രാധാന്യം നൽകുന്നു. സ്കൂൾതലത്തിൽ പരിശീലനത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടുത്തി, 2036 ഒളിമ്പിക്സ് ലക്ഷ്യമിടുന്ന പുതുതലമുറയ്ക്ക് പ്രചോദനവും പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

.     ലഭിക്കുന്ന അപേക്ഷകൾ ഡോ. പി. ടി. ഉഷ എംപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിക്കും. സ്കൂളുകളുടെ ആവശ്യങ്ങളും നിലവിലുള്ള കായിക സൗകര്യങ്ങളും വിലയിരുത്തി, ആവശ്യമായ അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം അർഹമായ സ്കൂളുകളെ തിരഞ്ഞെടുക്കും. ബാധകമായ ചട്ടങ്ങൾക്കും ആവശ്യമായ അനുമതികൾക്കും വിധേയമായാണ് പദ്ധതി നടപ്പാക്കുക.

.     2026 ഒക്ടോബർ 1 മുതൽ 15 വരെ സ്കൂളുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷാ ലിങ്ക്: https ://forms.gle/89FdU1tz4iisY4997

NDR news
01 Oct 2026 09:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents