headerlogo
sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി

ഏഷ്യൻ ഗെയിംസിൽ ഇതു വരെയുള്ള കണക്കുകൾ പ്രകാരം 76 മെഡലുകളുമായി ഇന്ത്യ 5-ാം സ്ഥാനത്താണ്. ബോക്സിങ്, ആർച്ചറി, ഹോക്കി ഇനങ്ങളിൽ കൈവരിച്ച മികച്ച സ്വർണ്ണ നേട്ടങ്ങളാണ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചത്.

 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി
avatar image

NDR news

03 Oct 2026 06:50 AM

നഗോയ : ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കംപിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ‌ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈചരിത്രവിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഇതോടെ പതിനാറായി.

. ഏഷ്യൻ ഗെയിംസിൽ ഇതു വരെയുള്ള കണക്കുകൾ പ്രകാരം 76 (സ്വർണം 16, വെള്ളി 25, വെങ്കലം 35 ) മെഡലുകളുമായി ഇന്ത്യ 5-ാം സ്ഥാനത്താണ്. ബോക്സിങ്, ആർച്ചറി, ഹോക്കി ഇനങ്ങളിൽ കൈവരിച്ച മികച്ച സ്വർണ്ണ നേട്ടങ്ങളാണ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചത്.

NDR news
03 Oct 2026 06:50 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents