headerlogo
sports

ഏഷ്യൻ ഗെയിംസ് സമാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030 ൽ ദോഹയിൽ

ജപ്പാനിലെ നാഗോയ ഏഷ്യൻ ഗെയിംസ് കൊടിയിറങ്ങി. മെഡൽ നിലയിൽ ചൈന ഒന്നാം സ്ഥാനത്തും ജപ്പാൻ, ദക്ഷിണകൊറിയ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഇന്ത്യ 106 മെഡലുകളുമായി നാലാം സ്ഥാനം നേടി

 ഏഷ്യൻ ഗെയിംസ് സമാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030 ൽ ദോഹയിൽ
avatar image

NDR news

05 Oct 2026 10:01 AM

ജപ്പാൻ - നാഗോയ: രണ്ട് ആഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. 2026 ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങ് ജപ്പാനിലെ നാഗോയ സിറ്റി മിസൂഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ സമാപിച്ചു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ച ടൂർണമെന്റിനൊടുവിൽ 

.     ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി ഗെയിംസ് ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ഖത്തറിലെ ദോഹയ്ക്ക് ഒ സി എ പതാക ഔദ്യോഗികമായി കൈമാറി.

.     169 സ്വർണവും 89 വെള്ളിയും 83 വെങ്കലവും അടക്കം 341 മെഡലുകൾ നേടിയ ചൈന ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. 83 സ്വർണവും 95 വെള്ളിയും 91 വെങ്കലവും അടക്കം 269 മെഡലുകൾ നേടിയ ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനവും 39 സ്വർണവും 43 വെള്ളിയും 68 വെങ്കലവും ഉൾപ്പെടെ 150 മെഡലുകൾ നേടിയ കൊറിയ മൂന്നാമതുമെത്തി.

.    ഇന്ത്യൻ കായിക ചരിത്രത്തിൽ അഭിമാനകരമായ പ്രകടനത്തോടെ ആകെ 85 മെഡലുകളുമായി പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കായി. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയ മെഡലുകൾ. സമനിലയിലായ ഉസ്ബെക്കിസ്ഥാനെക്കാൾ കൂടുതൽ വെള്ളി മെഡലുകൾ നേടിയതാണ് ഇന്ത്യക്ക് നാലാം സ്ഥാനം ഉറപ്പിച്ചത്.

.    .ഷൂട്ടിംഗിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടി തിളങ്ങിയ നീരു ധാന്ധ (Neeru Dhanda) ആണ് സമാപന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാകയേന്തിയത്. അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ആർച്ചറി എന്നിവയിലാണ് ഇന്ത്യ കൂടുതൽ മെഡലുകൾ നേടിയത്. കൂടാതെ ഹോക്കി, ക്രിക്കറ്റ് എന്നിവയിൽ ഡബിൾ സ്വർണം നേടിയതും ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തായി

ജപ്പാൻ ചക്രവർത്തി നരുഹിതോ, സാമ്രാജ്ഞി മസാക്കോ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വൺ ഏഷ്യ എന്ന ആശയം ഊന്നിപ്പറഞ്ഞുകൊണ്ട് ഏഷ്യൻ കായിക രംഗത്തിന് പുതിയ ദിശാബോധം നൽകിയ ഗെയിംസായിരുന്നു ഇതെന്ന് ഒ സി എ പ്രസിഡന്റ് വ്യക്തമാക്കി. 50 ലധികം ലോക റെക്കോർഡുകളാണ് ഈ ഗെയിംസിൽ തകർന്നത്. തുടര്‍ന്ന് ജപ്പാൻ ദേശീയ ഗാനാലാപനവും കലാപരിപാടികളും അരങ്ങേറി.

NDR news
05 Oct 2026 10:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents