സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മത്സര വേദികളും തീയതികളും തീരുമാനിച്ചു.
ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രധാന വേദിയായ കോഴിക്കോട് എൻഐടിക്കു പുറമെ 10 വേദികൾ കൂടി ഉണ്ടായിരിക്കും
കോഴിക്കോട്: പ്രധാന വേദിയായ കോഴിക്കോട് എൻ.ഐ.ടിക്ക് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മറ്റ് പത്ത് വേദികളിലാണ് മേളയിലെ മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബർ 27 മുതല്‍ 31 വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമേ ഒക്ടോബർ 26-ന് ഇവിടെ ഇൻക്ലുസീവ് അത്‌ലറ്റിക്‌സും ഇൻക്ലുസീവ് ഫുട്ബോളും, 30-ന് ക്രോസ് കണ്‍ട്രി മത്സരങ്ങളും നടക്കും.
. കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസില്‍ വുഷു (ഒക്ടോബർ 26-27), സോഫ്റ്റ്‌ബോള്‍ (26-29), ബേസ്ബോള്‍ (26-29), കരാട്ടെ (28-29), ബോള്‍ ബാഡ്മിന്റണ്‍ (26-30) എന്നിവ നടക്കും. പെരുവയല്‍ സെയ്ന്റ് സേവ്യേഴ്സ് യു.പി. സ്‌കൂളിലാണ് നെറ്റ്ബോള്‍ (26-28), ത്രോബോള്‍ (26-27) നടക്കുക. ചാത്തമംഗലം എം.ഇ.എസ്. രാജാ റെസിഡൻഷ്യല്‍ സ്‌കൂളില്‍ ഇൻക്ലുസീവ് ബോക്സ് ബോള്‍ (26), 14 വയസ്സിന് മുകളിലുള്ളവരുടെ ഇൻക്ലുസീവ് ക്രിക്കറ്റ് (26). ഇൻക്ലുസീവ് ഹാൻഡ് ബോള്‍ (26) ദയാപുരം റെസിഡൻഷ്യല്‍ സ്‌കൂളിലാണ്.
വടംവലി (28-29), 14 വയസ്സിന് താഴെയുള്ളവരുടെ ഇൻക്ലുസീവ് ക്രിക്കറ്റ് (26) എന്നിവ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലും, യോഗ മത്സരങ്ങള്‍ (27-29) ചാത്തമംഗലം ആർ.ഇ.സി. ജി.വി.എച്ച്.എസ്.എസിലും, ബാഡ്മിന്റണ്‍ (27-30), ഇൻക്ലുസീവ് ബാഡ്മിന്റണ്‍ (26) ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിലും. ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ (26-30) പറോപ്പടി സില്‍വർ പബ്ലിക് സ്കൂള്‍ & ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലും വച്ച് നടക്കും.

