ഗായത്രി കോളജ് നടുവണ്ണൂർ ഫൂട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
ഗായത്രി കോളജ് എവർ റോളിംഗ് ട്രോഫിയ്ക്കും റണ്ണേഴ്സ് അപ്പ് നും വേണ്ടിയുള്ള ടൂർണ്ണമെൻ്റിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ട്രോഫികൾ വിതരണം ചെയ്തു
നടുവണ്ണൂർ: ഗായത്രി കോളജ് എവർ റോളിംഗ് ട്രോഫിയ്ക്കും റണ്ണേഴ്സ് അപ്പ് നും വേണ്ടിയുള്ള ടൂർണ്ണമെൻ്റിൽ എസ്എസ്എൽസി എ-2 ബാച്ച് ചാമ്പ്യൻസ് ട്രോഫി നേടി. ഒമ്പതാം ക്ലാസ് ബി - 2 ബാച്ച് റണ്ണേഴ്സ് ട്രോഫിയും നേടി ജേതാക്കളായി.
. . മികച്ച കളിക്കാരനുള്ള ട്രോഫി ആൽഫിനും മികച്ച ഗോൾകീപ്പറിനുള്ള ട്രോഫി അലൻ ദേവും പങ്കിട്ടു. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈജ മുരളി ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ ടി.എം. ശശി മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കോളജ് പ്രിൻസിപ്പാൾ ഇ.കെ. ആനന്ദൻ മാസ്റ്റർ സ്വാഗതവും മാനേജർ പി.വിനോദ് നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ അനീഷ് ,ധ്യാൻ കൃഷ്ണൻ ,ജിഷ്ണു തുടങ്ങിയവർ ടൂർണ്ണമെൻ്റിന് മേൽനോട്ടം വഹിച്ചു.

