headerlogo
sports

കായികമേള മീഡിയ റൂം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ റൂം ഉദ്ഘാടനവും പാസ് വിതരണവും വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

 കായികമേള മീഡിയ റൂം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
avatar image

NDR news

25 Oct 2026 06:59 PM

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ മീഡിയ റൂം ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മീഡിയ പാസിന്റെയും കിറ്റിന്റെയും

.    വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രിയിൽ നിന്ന് മാധ്യമപ്രവർത്തകരായ ബഷീർ പുതുക്കുടി, കെ എസ് രേഷ്മ എന്നിവർ ആദ്യ മീഡിയ പാസും കിറ്റും ഏറ്റുവാങ്ങി. ലോകം ഉറ്റുനോക്കുന്ന കായിക മാമാങ്കം സമൂഹത്തിന് മുന്നിൽ എത്തിക്കാനുള്ളവരാണ് മാധ്യമ പ്രവർത്തകരെന്ന് മന്ത്രി പറഞ്ഞു. സ്വീകരണ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പാറക്കൽ അബ്ദുള്ള എം എൽ എ അധ്യക്ഷനായി.

.     ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ നദീറ, എഡിപിഐ സി എ സന്തോഷ്, ഡിപിസി നിസാർ ചേലേരി, ഡിഡി സി എസ് അമൃത, മീഡിയ കമ്മിറ്റി കൺവീനർ അബ്ദുൽ സത്താർ, ഹൈബത്തുള്ള മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

NDR news
25 Oct 2026 06:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents