headerlogo
sports

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് മുഖ്യമന്ത്രി വിഡി സതീശൻ തിരിതെളിയിച്ചു.

കായികമേളയുടെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ കുട്ടികളിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് കൈമാറി

 സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് മുഖ്യമന്ത്രി  വിഡി സതീശൻ തിരിതെളിയിച്ചു.
avatar image

NDR news

25 Oct 2026 08:11 PM

​കോഴിക്കോട്:   68-ാമത് സംസ്ഥാന സ്‌കൂൾ കായികമാമാങ്കത്തിന് ഗംഭീര തുടക്കം. പതിനൊന്ന് വർഷത്തിനുശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് .നവീകരിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

.     കായികമേളയുടെ ബ്രാൻഡ് അംബാസിഡറും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഒളിമ്പ്യൻ പി.ടി. ഉഷ കുട്ടികളിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് കൈമാറി. തുടർന്ന് കായികമേളയ്ക്ക് തിരിതെളിഞ്ഞു.വടക്കൻ കേരളത്തിൽ കനത്ത മഴ ഭീഷണി നിലനിന്നിരുന്നുവെങ്കിലുംഉദ്ഘാടനച്ചടങ്ങിന്റെ സമയത്ത് മഴ മാറിനിന്നത് അനുഗ്രഹമായി. ആയിരക്കണക്കിന് കായികപ്രേമികളാണ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചത് .

​.    നവീകരിച്ച ആധുനിക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യത്തെ സംസ്ഥാന കായികമേളയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.ഉദ്ഘാടനച്ചടങ്ങുകൾ പൂർത്തിയായതോടെ നാളെ മുതൽ 14 ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾക്ക് തുടക്കമാകും.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ തിരുവനന്തപുരം ജില്ല സ്വർണ്ണക്കപ്പുമായി എത്തിക്കഴിഞ്ഞു. കപ്പ് സ്വന്തം മണ്ണിൽ നിലനിർത്താൻ കോഴിക്കോട്ടെ കായികതാരങ്ങളും കടുത്ത വാശിയിലാണ്.

NDR news
25 Oct 2026 08:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents